തിരൂർ
വൈരംകോട് തീയാട്ട് ഉത്സവം. സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ പ്രസിദ്ധിയാർജിച്ചിട്ടുള്ള ശ്രീ വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രധാന ദിവസമായ 20/02/2026 വെള്ളിയാഴ്ച തിരൂർ താലൂക്കിലെ തിരൂർ ഡിഇഒ, തിരൂർ കുറ്റിപ്പുറം എഇഒ എന്നിവരുടെ കീഴിൽ വരുന്ന തിരുന്നാവായ, കല്പകഞ്ചേരി, ആതവനാട്, വളവന്നൂർ ,തലക്കാട്, കുറ്റിപ്പുറം ,മാറാക്കര, തൃപ്രങ്ങോട് തുടങ്ങിയ പഞ്ചായത്തുകളിലെയും തിരൂർ മുനിസിപ്പാലിറ്റിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
ഈ പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾക്ക് അന്നേദിവസം ഉച്ചയ്ക്കുശേഷം അര ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചതായും മലപ്പുറം ജില്ലാ കലക്ടർ വി ആർ വിനോദ് ഉത്തരവിറക്കി.