Categories: KERALA

വൈദ്യുതി ബില്ലിൽ സർച്ചാർജ് വർധിപ്പിച്ചു, പ്രതിമാസം പിരിക്കും; കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്റെ പച്ചക്കൊടി

വൈദുതി സർചാർജ്ജ് മാസം തോറും പിരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തെയും സർച്ചാർജും ഇനി മുതൽ ഉപഭോക്താവ് നൽകേണ്ടി വരും. യൂണിറ്റിന് 10 പൈസ വരെയാണ് സർച്ചാർജ് പിടിക്കുകയെന്നാണ് ഔദ്യോഗിക വിവരം.
വൈദ്യുതി വാങ്ങുന്നതിനുള്ള അധികച്ചെലവ് സർചാർജായി നിലവിൽ കെഎസ്ഇബി ഈടാക്കുന്നുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെ വരെ നാലുമാസം യൂണിറ്റിന് 9 പൈസ നിരക്കിലാണ് പിരിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂണിൽ 6.6 ശതമാനം വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇനി മുതൽ യൂണിറ്റിന് 10 പൈസ നിരക്കിൽ വീണ്ടും സർച്ചാർജ് പിരിക്കാൻ പിരിക്കാൻ തീരുമാനിക്കുന്നത്. ഇതുവരെ കെഎസ്ഇബിക്കുണ്ടാകുന്ന നഷ്ടം സർചാർജായി ഈടാക്കിയിരുന്നത് റഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങിയിട്ടായിരുന്നു. എന്നാൽ ഇനിമുതൽ ഇതിന്റെ ആവശ്യമില്ല. നേരിട്ട് കെഎസ്ഇബി യൂണിറ്റിന് പത്ത് പൈസ വരെ സർചാർജ് ഈടാക്കും. ഇതിലും മുകളിൽ സർചാർജ് ഈടാക്കേണ്ടി വരികയാണെങ്കിൽ മാത്രമേ ഇനി മുതൽ റഗുലേറ്ററി കമ്മീഷന്റെ അനുമതി വാങ്ങുകയുള്ളൂ. നാല് മാസം കൂടുമ്പോൾ കമ്മീഷന്റെ അനുമതിയോടെ ഈടാക്കിയ സർച്ചാർജാണ് ഇനി പ്രതിമാസം ഈടാക്കാൻ വഴിയൊരുങ്ങുന്നത്. ഇതോടെ കെഎസ്ഇബിയുടെ വരുമാനം വർധിക്കുകയും നഷ്ടം കുറയുകയും ചെയ്യുമെങ്കിലും ഉപഭോക്താവിനെ സംബന്ധിച്ച് അധികബാധ്യതയാകുമെന്ന് ഉറപ്പ്

Recent Posts

ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും

എടപ്പാൾ : തവനൂർ മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി ഹാജീസ് ഹെൽപ്പിങ് ഹാൻഡ്‌സിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ്‌ പഠന ക്ലാസും ഹാജിമാർക്ക് യാത്രയയപ്പും…

8 minutes ago

വേനൽതുമ്പി എടപ്പാൾ ഏരിയ കലാജാഥക്ക് പെരുമുക്കിൽ സ്വീകരണം നല്‍കി

ചങ്ങരംകുളം:വേനൽതുമ്പി എടപ്പാൾ ഏരിയ കലാജാഥക്ക് പെരുമുക്കിൽ സ്വീകരണം നല്‍കി.സ്വീകരണത്തിൽ ദേശിയ സ്കൂൾ വെയിറ്റ്ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച അദ്നാൻ അബ്‌ദുൾ…

1 hour ago

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ അന്തരിച്ചു

തൃശൂര്‍: ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി എ ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു…

1 hour ago

കവചം: ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

പൊന്നാനി | കൂട്ടായ ജനമുന്നേറ്റത്തിലൂടെ ലഹരി - വിധ്വംസക പ്രവണ തകളെ നിർമ്മാർജ്ജനം ചെയ്യുന്നതിന് പൊന്നാനി തീരദേശ പോലീസും സന്നദ്ധ…

6 hours ago

മേയ് ഒന്ന് മുതല്‍ എടിഎമ്മില്‍ നിന്ന് പണം പിൻവലിക്കുന്നവര്‍ ശ്രദ്ധിക്കുക; പുതിയ മാറ്റം അറിഞ്ഞില്ലേ?

മുംബയ്: രാജ്യത്തെ എടിഎം ഇടപാടുമായി ബന്ധപ്പെട്ട പുതുക്കിയ നിരക്കുകള്‍ 2025 മേയ് ഒന്ന് മുതല്‍ നിലവില്‍ വരും.രാജ്യത്തുടനീളമുള്ള സൗജന്യ ഇടപാട്…

7 hours ago

ചാവക്കാട് കാർണിവൽ കേന്ദ്രത്തിലെ ലൈറ്റ് പൊട്ടിവീണ് അപകടം: മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്ക്

ചാവക്കാട്:കാർണിവൽ കേന്ദ്രത്തിലെ ലൈറ്റ് പൊട്ടിവീണ് മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു.ബ്ലാങ്ങാട് ബീച്ചിലെ കാർണിവൽ കേന്ദ്രത്തിൽ ചൊവ്വാഴ്ച രാത്രി രാത്രിയാണ് അപകടം.രാത്രി 7…

7 hours ago