CHANGARAMKULAM
വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുന്നതിന് എടുത്ത കുഴികൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി


ചങ്ങരംകുളം:റോഡരികിലാണ് വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുന്നതിന് എടുത്ത കുഴികൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി.മൂക്കുതല വാര്യർ മൂല ചേലക്കടവ് റോഡിലാണ് സൂചനാ ബോർഡുകേളാ മറ്റു മുന്നറിയിപ്പോ ഇല്ലാതെ ഇലക്ട്രിക് പോസ്റ്റുകൾക്ക് കുഴികൾ എടുത്തിട്ടുള്ളത്.രണ്ടാഴ്ചയോളമായി യാതൊരു തുടർപ്രവർത്തനങ്ങളും നടക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.സ്കൂൾ കുട്ടികൾ അടക്കമുള്ള കാൽനടയാത്രക്കാർക്കും കുഴിയിൽ നിന്നും മാറ്റിയിട്ടിട്ടുഉള്ള മണ്ണ് വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
