‘എന്റെ കേരളം’ പ്രദർശന വിപണനമേള:ഏറേയുണ്ട്, കാണാനുംകാണാനെത്തുന്നവരും
May 12, 2023
വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. ലാസ്യ കലാക്ഷേത്രയുടെ കീഴിലുള്ള ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്ടിലെ അധ്യാപകരായ ഡോ. കലാമണ്ഡലം ലത, കലാക്ഷേത്ര വിദ്യാലക്ഷ്മി, ഹരിത തമ്പാൻ, വി. വീണ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ‘സൂര്യപുത്രൻ’ എന്ന നൃത്താവിഷ്‌കാരമായിരുന്നു വ്യാഴാഴ്ചയിലെ പ്രധാനയിനം. വ്യാസഭാരതകഥയിലെ കഥാപാത്രമായ കർണന്റെ കഥയുടെ നൃത്താവിഷ്‌കാരമാണ് ‘സൂര്യപുത്രൻ’.