PONNANI

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി ഫഖ്റുദ്ധീൻ പന്താവൂർ

പൊന്നാനി : വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി മാധ്യമപ്രവർത്തകനും ലൈഫ് കോച്ചുമായ ഫഖ്റുദ്ധീൻ പന്താവൂർ
കോഴിക്കോട് കിങ്ഫോർട്ട് ഹോട്ടലിൽ വെച്ച് മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെയും, വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷിന്റെയും സാനിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ. കെ മലയത്തിൽ നിന്ന് സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി.

കഴിഞ്ഞ നവംബർ 23 ന് കോഴിക്കോട് നടന്ന പരിപാടിയിൽ മെന്റലിസത്തിൽ റോപ് എക്സ്കേപ് എഫക്ട് എന്ന മായാജാല വിദ്യയിലൂടെ പാത്ത്മിയ ഇന്റർനാഷണൽ അക്കാദമിയുടെ ഭാഗമായാണ് ഫഖ്റുദ്ധീൻ വേൾഡ് വൈഡ് ബുക്ക്
ഓഫ് റെക്കോർഡ് നേടിയത്. ഇൻ്റർ നാഷണൽ ട്രൈനറും മെന്റാലിസ്റ്റുമായ ഷെരീഫ മാസ്റ്ററിൽ (പാത്ത്മിയ ഇന്റർനാ ഷണൽ അക്കാദമി) നിന്നും മെന്റലിസവും, ഹിപ്നോടിസ്റ്റ് പദവിയും, വേർബൽ ഹിപ്നോട്ടിസം, നോൺവേർബൽ ഹിപ്നോട്ടിസം, ഐ ഗെയിസ് ഹിപ്നോട്ടിസം, ഹിപ്നോടിസത്തിൽ ഐസീഡ് സർട്ടിഫിക്കറ്റ് കോഴ്സും, മെൻ്റലിസം കോഴ്സും കരസ്ഥമാക്കിയ ഫഖ്റുദ്ധീൻ
നിലവിൽ അധ്യാപകനും കൗൺസിലറുമായി ജോലി ചെയ്യുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button