CHANGARAMKULAM

വേറിട്ട പുതുവത്സര സംഗമം സംഘടിപ്പിച്ച്
പ്രകൃതി സംരക്ഷണസംഘം

പെരുമ്പിലാവ് :കാഴ്ച്ച വൈകല്യം സംഭവിച്ചവരും ഭിന്നശേഷിക്കാരുമായ വർക്കൊപ്പം വേറിട്ട പുതുവത്സര സംഗമം സംഘടിപ്പിച്ച് പ്രകൃതി സംരക്ഷണ സംഘം തൃശ്ശൂർ ജില്ലാ കമ്മറ്റി മാതൃകയായി.
ഭിന്നശേഷിക്കാരും കാഴ്ച്ച വൈകല്യം സംഭവിച്ചവരുമായവരെ സംരക്ഷിച്ചു പോരുന്ന സംഘടനായായ വിഭിന്നവൈഭവ വികസന വേദിയുടെ അമരക്കാരായ ലൈല ഷാജി ദമ്പതികളുടെ പെരുമ്പിലാവ് പരുവക്കുന്നിലെ വീട്ടുമുറ്റത്തു വെച്ചായിരുന്നു ഇത്തവണ പ്രകൃതി സംരക്ഷണ സംഘം ത്തിന്റ നേതൃത്വത്തിൽ പുതുവത്സരസംഗമം സംഘടിപ്പിച്ചത്.

കേക്ക് മുറിച്ചു കൊണ്ട് മികച്ച ജൈവകർഷക അവാർഡ് ജേതാവും പൊതുപ്രവർത്തകനുമായ എം. ബാലാജി ചടങ്ങുകളുടെ ഉദ്ഘാടനം നിരവഹിച്ചു.
പ്രകൃതി സംരക്ഷണ സംഘം ജില്ലാ കോഡിനേറ്റർ ജയപ്രകാശ് കേച്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി അനീഷ് ഉലഹന്നാൻ , മേജർ ജോസഫ് കെ പി എന്നിവർ മുഖ്യാതിഥികളായി.

ജില്ലാ പ്രസിഡണ്ട് മിഷ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണംനടത്തി.
ജില്ലാ സെക്രട്ടറി എൻ. ഷാജി തോമസ് പദ്ധതി വിശദീകരണം നടത്തി.
വി ഫോർരക്ഷാധികാരി
ഷിജുകോട്ടോൽ പുതുവത്സര സന്ദേശം നൽകി. തോംസൺ പി സി , എം എ കമറുദ്ദീൻ, റഫീഖ് കടവല്ലൂർ, രാഘേഷ് രാഘവൻ, വിഷ്ണു എന്നിവർ സംസാരിച്ചു. ലൈലാ ഷാജി, സെലീന എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും ഭക്ഷണവിരുന്നും ഒരുക്കി. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും
ഷിജുകോട്ടോൽ നൽകിയഉപഹാരങ്ങൾ
എം ബാലാജി വിതരണം ചെയ്തും ഡെന്നീസ് മങ്ങാട് സ്വാഗതവും ഷാജി ശങ്കർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button