CHANGARAMKULAM
വേനൽ മഴ ഭീഷണി ഉയർത്തുന്നതിനിടെ ചെറവല്ലൂർ തെക്കേ കെട്ട് കോൾ പടവിൽ കൊയ്ത്ത് ആരംഭിച്ചു

ചങ്ങരംകുളം: പൊന്നാനി കോൾ മേഖലയിലെ പുഞ്ച കൃഷി കൊയ്ത്ത് ആരംഭിച്ചു. ചെറവല്ലൂർ തെക്കേ കെട്ട് കോൾ പടവിലാണ് കൊയ്ത്ത് ആരംഭിച്ചത്. കഴിഞ്ഞ ദിവസം പെയ്ത മഴ ട്രാക്ടർ കണ്ടത്തിലേക്ക് ഇറങ്ങാത്ത അവസ്ഥ ഉണ്ടാക്കിയിരുന്നു.ഇതോടെ കൊയ്ത്ത് യന്ത്രത്തിൽ തന്നെ നെല്ല് കരക്ക് എത്തിക്കേണ്ട സ്ഥിതിയായി. ഇത് കർഷകർക്ക് ഏറെ സാമ്പത്തിക ബാധ്യതയും വരുത്തിവച്ചു. മഴ തുടർന്നാൽ വരും ദിവസങ്ങളിൽ പുഞ്ചകൃഷിക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങും. വൈക്കോൽ കെട്ടിനും വില കിട്ടാത്ത അവസ്ഥയാണ് വന്നണയുക. അതിനാൽ തന്നെ കർഷകർ പ്രാർഥനയോടെയാണ് ഓരോ ദിനം തള്ളിനീക്കുന്നത്.
