EDAPPALLocal news
വേനൽച്ചൂടിനെ ശമിപ്പിക്കാൻ കുളിർ മധുരവുമായി പനനൊങ്ക് വിപണി സജീവമായി
![](https://edappalnews.com/wp-content/uploads/2025/01/images.jpg)
എടപ്പാൾ: വേനല്‍ച്ചൂടിന്റെ കാഠിന്യം കൂടുന്തോറും പ്രകൃതിയുടെ വരദാനമായ നൊങ്കിന് പ്രിയമേറുന്നു. ഗ്രാമീണ മേഖലകളില്‍ ഉത്സവ കാലവുമായതോടെ വിപണി ഏറെ ശ്രദ്ധേയമായി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ പാതയോരങ്ങളില്‍ നൊങ്ക് കൂട്ടിയിട്ടാണ് വ്യാപാരം. രാസവളപ്രയോഗം ഇല്ലാതെ ഉത്പാദിപ്പിക്കുന്നതാണെന്നതിനാലും ഔഷധ ഗുണമേറിയതും ദൂഷ്യഫലങ്ങളില്ലാത്തതുമായതിനാലും ആവശ്യക്കാര്‍ ഏറെയാണ്. ഒന്നിന് പത്തുമുതല്‍ 12 രൂപയാണ് വില. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് ഏറ്റവുമധികം പന തോട്ടങ്ങളുള്ളത്. കന്യാകുമാരിയിലെ വള്ളിയൂര്‍, പണക്കുടി എന്നിവിടങ്ങളില്‍നിന്നാണ് നൊങ്ക് വ്യാപകമായി കേരളത്തില്‍ എത്തുന്നത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)