MALAPPURAM
വേനലിന് കാവലായി പാതയോരങ്ങളിൽ പനനൊങ്ക് വില്പന സജീവമാകുന്നു.

വേനലിന്റെ വരവറിയിച്ചുകൊണ്ട് കടകളിലും പാതയോര മരത്തണലുകളിലും ഇപ്പോൾ പന നൊങ്കാണ് താരം. കരിമ്പനയിൽനിന്ന് ശേഖരിക്കുന്ന നൊങ്കുകൾക്ക് കേരളത്തിൽ വൻ ഡിമാൻഡാണിപ്പോൾ. ദാഹശമനി എന്നതിലുപരി ശരീരത്തിന് ഉത്തേജനം . നൽകുന്ന വസ്തു കൂടിയാണ് നൊങ്ക്. തമിഴ്നാട്ടിൽനിന്ന് ലോറികളിൽ എത്തുന്ന നൊങ്ക് പലയിടങ്ങളിലായി ഇറക്കിക്കൊടുക്കുകയാണ് ഇടനിലക്കാർ ചെയ്യുന്നത്. കരിമ്പനക്കൊല ചെത്തി അതിൽ നിന്നും നീരയും കരിപ്പെട്ടിയും
ഉൽപ്പാദിപ്പിക്കുകയാണ് തമിഴ്നാട്ടിലെ പ്രധാന വരുമാനം.വേനൽ എത്തുന്നതോടെയാണ് നൊങ്ക് വ്യാപാരം സജീവമാകുന്നത്. ഒരു കരിമ്പനക്കായിൽ മൂന്ന് നൊങ്കുകളാണ് ഉണ്ടാവുക. ഒന്നിന് 10 രൂപ നിരക്കിലാണ് പാതയോരത്തെ വിൽപന.
