KUTTIPPURAM

വേദിയിൽ മന്ത്രിയുടെ പ്രസംഗം; സദസിൽ കൂട്ടതല്ല്

കുറ്റിപ്പുറം:  താലൂക്ക് ആശുപത്രിയുടെ നേത്ര വിഭാഗം കെട്ടിടത്തിൻ്റെ  ഉദ്ഘാടന ചടങ്ങ് വേദിയിൽ ആരോഗ്യമന്ത്രി വീണാജോർജിൻ്റെ പ്രസംഗം നടക്കുമ്പോൾ സദസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ കൂട്ടതല്ല് അരങ്ങേറുകയായിരുന്നു.

 നേത്ര വിഭാഗം കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ ആരോഗ്യമന്ത്രിക്കെതിരേ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയതാണ് ഉദ്ഘാടന വേദിയെയും സദസിനെയും സംഘർഷഭരിതമാക്കിയത്. പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ കായികമായി ഏറ്റുമുട്ടിയതോടെയാണ് സ്ഥലത്ത് ഏറെ നേരം സംഘർഷം രൂക്ഷമായത്.  സദസിൽ ഇരു വിഭാഗം പ്രവർത്തകരും സംഘർഷം അരങ്ങേറുമ്പോൾ മന്ത്രി വീണാജോർജ് വേദിയിൽ പ്രസംഗം തകർക്കുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പൊലിസിന് സംഘർഷം നിയന്ത്രിക്കാനായത്.മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കുറ്റിപ്പുറം പൊലിസ് കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button