Categories: Kottakkal

വേടനുയര്‍ത്തുന്ന രാഷ്‌ട്രീയം സംഘ്പരിവാരങ്ങളെ ചൊടിപ്പിക്കുന്നത്.പി ഡി പി


കോട്ടക്കൽ: രാജ്യത്തെ പീഢിതരും പിന്നോക്കക്കാരുമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ഉയര്‍ത്തെഴുന്നേല്പിന് പ്രചോദനമാകുന്ന രാഷ്ട്രീയ സന്ദേശം വേടനുയര്‍ത്തുമ്പോള്‍ അത് സംഘ്പരിവാരത്തെ ചൊടിപ്പിക്കുന്നത് സവര്‍ണ്ണ വരേണ്യ ഹിന്ദുത്വ അജണ്ടകളും വംശീയ ഉന്മൂലന സിദ്ധാന്തത്തിന്റെ ഭാഗവുമാണെന്ന് പി.ഡി.പി.വൈസ്ചെയര്‍മാന്‍ ശശി പൂവഞ്ചിന അഭിപ്രായപ്പെട്ടു. ദലിത് -പിന്നോക്ക – ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ആവശ്യപ്പെട്ട് അബ്ദുന്നാസിര്‍ മഅ്ദനി രാഷ്ട്രീയ ആശയ പ്രചാരണം ആരംഭിച്ച ഘട്ടം മുതല്‍ അദ്ദേഹത്തെ വേട്ടയാടിയത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഫാസിസത്തേയും സംഘ്പരിവാരത്തേയും ഭരണകൂടത്തേയും ആശയപരമായി നേരിടുന്നവര്‍ക്ക് വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെങ്കിലും സമൂഹം അവരെ പിന്തുണക്കുമെന്നും ആശയം കൂടുതല്‍ പ്രായോഗികവല്‍ക്കരിക്കപ്പെടുമെന്നതും തീര്‍ച്ചയാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പി.ഡി.പി.ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡൻ്റ് സലാം മുന്നിയൂർ അദ്ധ്യക്ഷത വഹിച്ചു
സംസ്ഥാന ജനറൽ സെക്രട്ടറി വി.എം അലിയാർ മുഖ്യ പ്രഭാഷണം നടത്തി, വൈസ് ചെയർമാൻ സിയാവുദ്ധീൻ തങ്ങൾ,
സംസ്ഥാന ട്രഷറർ ഇബ്രാഹീ തിരുരങ്ങാടി, ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി, സെക്രട്ടറിയേറ്റ് അംഗങ്ങളായ സക്കീർ പരപ്പനങ്ങാടി, ഹുസൈൻ കാടാമ്പുഴ, ജില്ലാ നേതാക്കളായ ഹബീബ് കാവനൂർ, ഹസ്സൻ കുട്ടി പുതുവള്ളി, അയ്യപ്പൻ എ ആർ നഗർ, ഷംലിക് കടകശ്ശേരി, അബ്ദുൽബാരിർശാദ്, വിമൺസ് ഇന്ത്യാ മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറിമാരായ സൈനബ ഫൈസൽ, സുലൈഖ മുസ്ഥഫ, തുടങ്ങിയവർ സംസാരിച്ചു
നിസാം കാളമ്പാടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു
ജില്ലാ സെക്രട്ടറി ഷാഹിർ മൊറയൂർ സ്വാഗതവും മുസ്ഥഫ കെ.ടി. നന്ദിയും പറഞ്ഞു.

Recent Posts

ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക്

കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍…

2 hours ago

റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം : തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ്…

2 hours ago

കെ ടി ജലീൽ എം.എൽ.എ പൂർണ്ണ പരാജയം കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

പൊറത്തൂർ :പത്തുകൊല്ലം എം.എൽ.എയായും അഞ്ചുകൊല്ലം മന്ത്രിയായും പ്രവർത്തിച്ചിട്ടും തവനൂർ മണ്ഡലത്തിലെ ജനതയ്ക്ക് നിരാശ മാത്രമാണ് കെ.ടി.ജലീൽ സമ്മാനിച്ചതെന്ന് കോൺഗ്രസ്‌ തവനൂർ…

3 hours ago

ചോര്‍ന്നൊലിക്കുന്ന വീട്, തെന്നിവീണ് സിസി മുകുന്ദന്‍ എംഎല്‍എയ്ക്ക് പരിക്ക്

തൃശൂര്‍: ജപ്തി ഭീഷണിയിലുള്ള ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ തെന്നിവീണ് നാട്ടിക എംഎല്‍എ സിസി മുകുന്ദന് പരിക്ക്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി…

3 hours ago

അന്തരിച്ച നേതാക്കളെ അധിക്ഷേപിച്ച് പോസ്റ്റ്: വിനായകനെതിരെ അന്വേഷണത്തിന് ഡിജിപിക്ക് ആഭ്യന്തരവകുപ്പ് നിർദേശം

സമൂഹ മാധ്യമത്തിലൂടെ വിഎസ് അടക്കം മരണമടഞ്ഞ പ്രമുഖ നേതാക്കളെ നടൻ വിനായകൻ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ…

6 hours ago

ഇടപ്പാളയം ഗ്ലോബൽ എജുക്കേഷൻ അവാർഡ് വിതരണം നടത്തി

എടപ്പാൾ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ 2024-25 അധ്യയന വർഷത്തിൽ എസ്എസ്എൽസി പ്ലസ് ടു വിജയിച്ചവർക്കുള്ള അനുമോദന ചടങ്ങ്…

6 hours ago