Categories: Palakkad

പൊതുശ്മശാനത്തില്‍ ജാതി മതില്‍:ജാതി വ്യവസ്ഥയുടെ ക്രൂരമുഖം വ്യക്തമാക്കുന്നു

&NewLine;<p><br>പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തില്‍ ഒരു വിഭാഗത്തിന് മാത്രമായി മൃതദേഹം സംസ്‌കരിക്കാന്‍ പ്രത്യേകം മതില്‍കെട്ടി തിരിക്കാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണെന്നും ജാതി വ്യവസ്ഥയുടെ ക്രൂര മുഖം വ്യക്തമാക്കുന്നതാണ് സംഭവമെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ&period; ജാതി മതിൽ നിർമാണം മനുഷ്യത്വ വിരുദ്ധമാണ്&period; മനുഷ്യനെ മനുഷ്യനായി കാണാന്‍ തങ്ങള്‍ തയ്യാറല്ലെന്ന പ്രഖ്യാപനമാണിത്&period; ഇത് മനുസ്മൃതി അടിസ്ഥാനത്തിലുള്ള ചാതുര്‍വര്‍ണ്യത്തിന്റെ കുടിലതയാണ്&period; ഈ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്&period; മൃതദേഹത്തോട് പോലും അയിത്തവും തീണ്ടലും കല്‍പ്പിക്കുന്ന മനുസ്മൃതിയുടെ ജീര്‍ണതയെ സമൂഹത്തില്‍ വീണ്ടും കുടിയിരുത്താനുള്ള ശ്രമത്തിനെതിരേ ഭരണകൂടവും പൊതുസമൂഹവും ജാഗ്രത പാലിക്കണം&period; പുരോഗമനവും നവോഥാനവും അവകാശപ്പെടുന്ന കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ലജ്ജാകരമാണ്&period; പൊതുശ്മശാനത്തില്‍ ഒരു വിഭാഗത്തിന് മാത്രമായി മതില്‍ കെട്ടാന്‍ അനുമതി നല്‍കിയ നഗരസഭയുടെ തീരുമാനം ജാതിവ്യവസ്ഥയെ താലോലിക്കലാണ്&period; ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയവും ഒളിയജണ്ടകളുമാണ് ഇതിലൂടെ മറനീക്കുന്നത്&period; ആർഎസ്എസ് സ്ഥാപകൻ ഹെഗ്ഡേവാറിൻ്റെ നാമകരണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ സൃഷ്ടിച്ച പാലക്കാട് നഗരസഭയാണ് ജാതി മതിൽ നിർമാണത്തിന് ഒത്താശ ചെയ്യുന്നതെന്നു കൂടി തിരിച്ചറിയണം&period; വേടന്റെ പാട്ടിനെതിരേ ആക്ഷേപം ഉന്നയിക്കുന്നവരാണ് പൊതുശ്മശാനത്തില്‍ ജാതി അടിസ്ഥാനത്തില്‍ മൃതദേഹം സംസ്‌കരിക്കാന്‍ മതില്‍ കെട്ടി തിരിക്കുന്നത്&period; കലാസൃഷ്ടികള്‍ ആര് നടത്തണം&comma; എങ്ങിനെ നടത്തണം&comma; ആര് പാടണം&comma; എന്തു പാടണം തുടങ്ങി സര്‍വതും വംശീയതയുടെയും ജാതീയതയുടെയും അടിസ്ഥാനത്തില്‍ തിട്ടൂരം കല്‍പ്പിക്കുന്നത് സംസ്ഥാനത്ത് തുടരുന്നതിനിടെയാണ് പൊതുശ്മശാനത്തില്‍ ജാതി മതില്‍ നിര്‍മാണം നടക്കുന്നത്&period; സംഘപരിവാരം പിന്‍വാതിലിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്ന മനുഷ്യത്വ വിരുദ്ധമായ വര്‍à´£ വ്യവസ്ഥയ്‌ക്കെതിരേ നിതാന്ത ജാഗ്രത പാലിക്കാന്‍ പൊതുസമൂഹം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

4 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

6 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

6 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

6 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

9 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

9 hours ago