CHANGARAMKULAM

വെൽഫെയർ പാർട്ടി വാർഡ് തല സംഗമവും അനുമോദനവും

ചങ്ങരംകുളം: വെൽഫെയർ പാർട്ടി ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോക്കൂർ മേഖലാ വാർഡ് തല സംഗമവും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെ ആദരിക്കലും സംഘടിപ്പിച്ചു.
മേഘലയിലെ വാർഡുകളിൽ തെരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപവത്കരിച്ചു.

ജൽ-ജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച് താറുമാറായി കിടക്കുന്ന വളയംകുളം – കോക്കൂർ റോഡ് എത്രയും വേഗത്തിൽ പുനർ നിർമ്മിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഇ.വി. മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം നാസർ കീഴുപറമ്പ്, മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് പൊന്നാനി, ഷഹനാസ് എടപ്പാൾ, സി.വി. ഖലീൽ,
സെക്രട്ടറി ടി.വി. മുഹമ്മദ് അബ്ദു റഹിമാൻ, സലിം പുത്തൻ പുരക്കൽ എന്നിവർ പ്രസംഗിച്ചു.

സുലൈമാൻ കോക്കൂർ, അൻവർ കിഴിക്കര, സീനത്ത് കോക്കൂർ എന്നിവർ അനുമോദന പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button