CHANGARAMKULAM
ചാലിശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പഠനോത്സവം സമാപിച്ചു


ചാലിശേരി :ചാലിശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവം 2023 സമാപിച്ചു.തിങ്കളാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രസ്തുത യോഗം ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ അജിത് കുമാർ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി കെ കിഷോർ അദ്ധ്യക്ഷനായി യോഗത്തിൽ തൃത്താല ബിപി.സി ശ്രീജിത്ത്. വി. പി മുഖ്യാതിഥിയായിരുന്നു.തൃത്താല സി.ആർ.സിയിലെ സൽമത്ത്,അധ്യാപികമാരായ ജ്യോതി സൗദ,സുമ, സൽമത്ത്, എന്നിവർ സംസാരിച്ചു.പ്രവേശനോൽസവം മുതൽ പഠനോത്സവം വരെ കുട്ടികൾ ആർജിച്ച കഴിവും നേട്ടവും
തിരിച്ചറിയുന്നതിനായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ പഠന മികവുകളുടെ അവതരണവും നടന്നു.സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക സ്വാഗതവും, എസ് ആർ ജി കൺവീനർ ഷെമീറ ടീച്ചർ നന്ദിയും പറഞ്ഞു.













