BUSINESS

മിനിമം സ്റ്റോറേജ് 15 ജി.ബിയിൽനിന്ന് 1000 ജി.ബിയായി വർധിപ്പിച്ച് ഗൂഗിൾ

വ്യക്തിഗത വർക്ക്‌സ്‌പെയ്‌സ്” ഉപയോക്താക്കൾക്കായി കൂടുതൽ സവിശേഷതകൾ ഉടൻ അവതരിപ്പിക്കുമെന്ന് ഗൂഗിളിന്റെ പ്രഖ്യാപനം. സംഭരണ ​​ശേഷിയിലെ വർദ്ധനവും എല്ലാ ഉപഭോക്താക്കൾക്കും ഇമെയിൽ വ്യക്തിഗതമാക്കുന്നതിലെ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു.15 ജിബിക്ക് പകരം 1 ടിബി സുരക്ഷിത ക്ലൗഡ് സ്‌റ്റോറേജ് ഉടൻ ലഭിക്കും. ബ്ളോഗിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് സംവിധാനമാണ് ഇനി ലഭിക്കുക. ജി-മെയിൽ, ഗൂഗിൾ ഡ്രൈവ് എന്നിവയിൽ സ്ഥലമില്ലാത്ത പ്രശ്നം ഇനിയുണ്ടാകില്ല. മാൽവേർ, സ്പാം, റാൻസംവേർ ആക്രമണങ്ങളിൽനിന്നുള്ള സുരക്ഷ, പലവ്യക്തികൾക്ക് ഒരേസമയം സന്ദേശം അയക്കാൻ കഴിയുന്ന മെയിൽമെർജ് സംവിധാനം തുടങ്ങിയവയും ഇതിൽ ഉൾപ്പെടുത്തും.

ജി-മെയിൽ, ക്ലൗഡ് കംപ്യൂട്ടിങ്, കോണ്ടാക്ട്സ്, ഗൂഗിൾ കലണ്ടർ, മീറ്റ്, ചാറ്റ്സ്, ഓഫീസ് സ്യൂട്ട് എന്നിങ്ങനെ ഗൂഗിൾ വികസിപ്പിച്ചതും വിപണനം ചെയ്യുന്നതുമായ ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണ് ഗൂഗിൾ വർക്ക്‌സ്പേസ്. ജി സ്യൂട്ട് എന്നറിയപ്പെട്ടിരുന്ന ഇതിന്റെ പേര് 2020-ലാണ് വ്യക്തിഗത വർക്ക്‌സ്പേസ് (വർക്ക്‌സ്പേസ് ഇൻ ഡിവിജ്വൽ) എന്നാക്കിയത്. ഇതിന്റെ അടിസ്ഥാനപതിപ്പ് സൗജന്യമാണ്.

ഫിലിപ്പീൻസ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ, തായ്‌വാൻ, തായ്‌ലൻഡ്, നെതർലാൻഡ്‌സ്, പോർച്ചുഗൽ, ബെൽജിയം, ഫിൻലാൻഡ്, ഗ്രീസ്, അർജന്റീന എന്നീ ചില പുതിയ രാജ്യങ്ങളിലും പ്രദേശങ്ങളിലും ഗൂഗിൾ വ്യക്തിഗത വർക്ക്‌സ്‌പെയ്‌സ് ലോഞ്ച് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button