CHANGARAMKULAM

മഹിളാ കോൺഗ്രസ്സ് കടവല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

പെരുമ്പിലാവ്:മഹിളാ കോൺഗ്രസ്സ് കടവല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു.മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയും ടി.വി അവതാരകയുമായ അഡ്വ. വീണ എസ് നായർ ക്യാമ്പിന്റെ
ഉദ്ഘാടനം നിർവഹിച്ചു.മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സ്മിത മുരളി അധ്യക്ഷത വഹിച്ചു.

മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വനജ ഭാസ്ക്കർ മുഖ്യാതിഥിയായി,ക്യാമ്പിന്റെ ഭാഗമായുള്ള കോൺഗ്രസ്സ് ചരിത്രം, സ്ത്രീ അവകാശ – നിയമങ്ങൾ എന്നിവയെ കുറിച്ചുള്ള ക്ലാസ്സുകൾക്ക് മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ്, സാമൂഹ്യ പ്രവർത്തക അഡ്വ. നസീറ ഉസ്മാൻ എന്നിവർ നേതൃത്വം നൽകി. മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി വിനോദിനി പാലക്കൽ നിയോജക മണ്ഡലം പ്രസിഡന്റ് സ്വപ്ന രാമചന്ദ്രൻ,കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഫൈസൽ കാഞ്ഞിരപ്പിള്ളി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഹക്കീം എം.എച്ച്, മഹിളാ കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി നഫീസ ടീച്ചർ മഹിളാ കോൺഗ്രസ്സ് മണ്ഡലം ഭാരവാഹികളായ ബിനി സുബാഷ്,ലത ശശിധരൻ, ഷാഹിദ സുലൈമാൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button