KUTTIPPURAMLocal news

വെള്ളാഞ്ചേരിയിൽ കെ സ്റ്റോർ തുറന്നു

കുറ്റിപ്പുറം: ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്കുപുറമെ സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോർ വെള്ളാഞ്ചേരിയിലെ എആർഡി101 നമ്പർ റേഷൻ കടയിൽ നടപ്പിലാക്കി. ഡോ. കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. തവനൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി പി നസീറ അധ്യക്ഷയായി.
തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി വി ശിവദാസ്, പഞ്ചായത്തംഗം പത്മജ, രാഷ്ട്രീയ പാർട്ടി പ്രതിധികളായ കെ പി വേണു, നന്ദൻ കല്ലൂർ, കെ രാമകൃഷ്ണൻ, ഖാദർ മദിരശ്ശേരി, ചന്ദ്രൻ മദിരശ്ശേരി, പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസർ വി ജി മോഹൻദാസ്, കെ സി സഹദേവൻ, വി മനോജ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button