വെളിയങ്കോട് വിരണ്ടോടി വന്ന പോത്തിൻ്റെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്’ബൈക്കുകള്‍ തകര്‍ത്തു

വെളിയങ്കോട്:വിരണ്ടോടി വന്ന പോത്തിൻ്റെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു.നിരവധി വാഹനങ്ങള്‍ പോത്ത് അക്രമിച്ച് കേട് വരുത്തി.ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പോത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ച് കെട്ടി.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ വെളിയങ്കോട് അങ്ങാടി സെൻ്ററിൽ ചൊവ്വാഴ്ച കാലത്ത് 11 മണിയോടെയാണ് സംഭവം.പുതുപൊന്നാനി ഭാഗത്ത് നിന്നും വിരണ്ടോടി എത്തിയ പോത്ത് അങ്ങാടിക്ക് കിഴക്ക് ഭാഗം മീൻ വാങ്ങാനെത്തിയവരെയാണ് ഇടിച്ച് തെറിപ്പിച്ചത്.പോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ വെളിയങ്കോട് പത്ത്മുറി സ്വദേശി ഫക്രുദ്ദീൻ,പുതിയിരുത്തി സ്കൂൾപടി സ്വദേശി നൂറുദ്ദീൻ എന്നിവരെ നാട്ടുകാർ ചേർന്ന് വെളിയങ്കോട് മെഡ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏറെ നേരം പരിഭ്രാന്തി പരത്തിയ പോത്തിനെ അയ്യോട്ടിച്ചിറയിൽ നിന്നാണ് നാട്ടുകാര്‍ പിടികൂടിയത്ഇതിനോടകം .നിരവധി വാഹനങ്ങൾക്കും കേട് പാടുകൾ സംഭവിച്ചിരുന്നു.
