വെളിയങ്കോട് പഞ്ചായത്ത് ഹരിതഗ്രാമ പ്രഖ്യാപന മുന്നൊരുക്ക യോഗം

എരമംഗലം | മാലിന്യ മുക്ത നവകേരളം ഹരിത പ്രഖ്യാപന തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മുന്നൊരുക്ക യോഗം നടത്തി . എരമംഗലം കിളിയിൽ പ്ലാസയിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു .
വൈസ് പ്രസിഡണ് ഫൗസിയ വടക്കേ പുറത്ത് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് , റംസി റമീസ്, പഞ്ചായത്ത് മെമ്പർ ഹുസൈൻ പാടത്തകായിൽ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ ബീരാൻക്കുട്ടി എന്നിവർ ആശംസകൾ നേർന്നു.
കില ബ്ലോക്ക് കോർഡിനേറ്റർ
എം. പ്രകാശൻ ഹരിത ഗ്രാമ പ്രഖ്യാപനവ്യമായി ബന്ധപ്പെട്ട പൊതു അവതരണം നടത്തി. ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ റിയാസ് ഹരിത ഓഡിറ്റ് അവലോകനം നടത്തി. നവകേരളം റിസോഴ്സ് പേഴ്സൺ കെ.പി. രാജൻ ചർച്ചക്ക് നേതൃത്വം നൽകി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജലീൽ കീടത്തേൽ , വഹാബ് മാസ്റ്റർ , അശറഫ് കാളിയത്തേൽ , റോസ് ഇബ്രാഹിംകുട്ടി , നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. കനോലി കനാൽ ശുചീകരിക്കാനും
വാർഡ്തല ശുചീകരണം പൂർത്തീകരിക്കാനും ഹരിത സ്ക്കൂൾ , ഹരിത അയൽക്കൂട്ടം , ഹരിത സ്ഥാപനങ്ങൾ ഓഡിറ്റ് പൂർത്തീകരിച്ച് ഹരിത പ്രഖ്യാപനം സമയബന്ധിതമായി നടത്താനും തീരുമാനിച്ചു . ആരോഗ്യ വിദ്യാഭാസ ചെയർമാൻ സെയ്ത് പുഴക്കര സ്വാഗതവും , ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. മനോജ് കുമാർ നന്ദിയും പറഞ്ഞു .
