VELIYAMKODE
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്റ്റേഡിയം ഇന്ന് നാടിന് സമര്‍പ്പിക്കും

പൊന്നാനി:വിദ്യാർത്ഥികളിൽ കായിക താരങ്ങളെ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്റ്റേഡിയം തിങ്കളാഴ്‌ച നാടിന് സമർപ്പിക്കും.വൈകുന്നേരം മൂന്നിന് സംസ്ഥാന കായിക വഖഫ് ഹജ്ജ് മന്ത്രി വി അബ്ദുറഹിമാൻ സ്റ്റേഡിയം ഉദ്‌ഘാടനം ചെയ്യും. പി നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. എം പി അബ്ദുസ്സമദ് സമദാനി എംപി, പി പി സുനീർ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ എന്നിവർ മുഖ്യാതിഥികളാവും. മൂന്നുകോടി രൂപ ചെലവിട്ട് നിർമ്മാണം പൂർത്തിയാക്കിയ സ്റ്റേഡിയത്തിൽ ഇൻഡോർ കോർട്ട്, മൾട്ടിപർപ്പസ് കോർട്ട്, സ്വിമ്മിങ് പൂൾ, മഡ് ഫുട്‌ബോൾ കോർട്ട് തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്.
