Local newsVELIYAMKODE
വെളിയങ്കോട് ഗവ :ഫിഷറീസ് ഡിസ്പെൻസറി കോമ്പൗണ്ടിൽ നിന്നും എക്സൈസ് കഞ്ചാവ് ചെടി പിടികൂടി
![](https://edappalnews.com/wp-content/uploads/2023/07/Screenshot-33-min.jpg)
![](https://edappalnews.com/wp-content/uploads/2023/07/4e3ac38b-514e-429e-8a5e-9a615ed84183-1024x1024.jpg)
150 സെന്റിമീറ്റർ ഉയരമുള്ളതും ഇലകൾ കൊണ്ട് നിറഞ്ഞതുമായ കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ദിവസവും നൂറുകണക്കിന് രോഗികൾ എത്തുന്ന ആരോഗ്യ കേന്ദ്രത്തിന്റെ ഒരുഭാഗം അടിക്കാട് വളർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം ഒ. പി പരിശോധന കഴിഞ്ഞ് ഇവിടുത്തെ സ്റ്റാഫ് നേഴ്സ് കോമ്പൗണ്ടിൽ ഇറങ്ങി നടക്കുമ്പോൾ അടിക്കാടിനിടയിലൂടെ ഒരാൾക്ക് നടക്കാവുന്ന ഒരു വഴി കണ്ടെത്തുകയും അതിലൂടെ പോയപ്പോൾ കഞ്ചാവ് ചെടി കാണുകയുമായിരുന്നു. ഇതിന് പിറകെ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ താഹിർ തണ്ണിത്തുറക്കലിനോട് വിവരമറിയിക്കുകയും തുടർന്ന് എക്സൈസിന്.വിവരം നൽകുകയുമായിരുന്നു. പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഗം എത്തി കഞ്ചാവ് ചെടി കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)