വെളിച്ചപ്പാട് ശിവശങ്കരൻ അനുസ്മരണം നടത്തി
ചാലിശ്ശേരി: ശ്രീ മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ
കഴിഞ്ഞ 47 വർഷമായി ക്ഷേത്രത്തിലെ ഭഗവതിയുടെ പ്രതിപുരുഷനായിരുന്ന
വെളിച്ചപ്പാട് ശിവശങ്കരൻ്റെ വിയോഗത്തിൽ അനുസ്മരണം നടത്തി.ഞായറാഴ്ച വൈകീട്ട് ക്ഷേത്ര മൈതാനത്ത് കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.മൗന പ്രാർത്ഥനക്ക് ശേഷം
മുൻ ഗുരുവായൂർ മേൽശാന്തി കാപ്ര അച്ചുതൻ നമ്പൂതിരി നിലവിളക്കിൽ തിരി തെളിയിച്ച് അനുസ്മരണം ഉദ്ഘാടനം ചെയ്തു അനുസ്മരണ പ്രഭാഷണവും നടത്തി.
കേന്ദ്ര പൂരാഘോഷ കമ്മിറ്റി തയ്യാറാക്കിയ വെളിച്ചപ്പാടിൻ്റെ ഫോട്ടോ കാപ്ര അച്ചുതൻ നമ്പൂതിരി പ്രകാശനം നടത്തി മകൻ പ്രസാദിനെ കൈമാറി , പ്രവാസിയായ പ്രിയൻ പോർക്കുളം വെളിച്ചപ്പാടിനെക്കുറിച്ച് എഴുതിയ കവിതയും പ്രകാശനം ചെയ്തു.ചടങ്ങിൽ കേന്ദ്ര പൂരാഘോഷ കമ്മിറ്റി പ്രസിഡൻ്റ കെ.കെ മുരളി അധ്യഷനായി.പൂമുള്ളി നാരായണൻ നമ്പൂതിരി,കോട്ടൂർ വാസുദേവൻ നമ്പൂതിരി,വേങ്ങാട്ടൂർ വാസുദേവൻ നമ്പൂതിരി,തത്താണത്ത് നാരായണൻ നമ്പൂതിരി,കെ.പി. എസ്. ഉണ്ണി,ഗോവിന്ദൻ കണ്ണാലത്ത്,വെളിച്ചപ്പാടിൻ്റെ മകൻ പ്രസാദ്,കേരള ഫെസ്റ്റിവൽ തൃത്താല മേഖല എക്സ്ക്യൂട്ടീവ് അംഗം ഉണ്ണിക്കുട്ടൻ കരിക്കാട് , പ്രദീപ് ചെറുവാശേരി എന്നിവർ അനുസ്മരിച്ച് സംസാരിച്ചു.
കേന്ദ്ര പൂരാഘോഷ കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത് പടിഞ്ഞാറെ മുക്ക് സ്വാഗതവും,ട്രഷറർ സുഷി ആലിക്കര നന്ദിയും പറഞ്ഞു.നിരവധി ഭക്തജനങ്ങൾ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.