CHANGARAMKULAM
വെളിച്ചം പതിനഞ്ചാം ഘട്ടം ചങ്ങരംകുളം ലോഞ്ചിംഗും വിദ്യാർത്ഥിയെ ആദരിക്കലും നടത്തി


എടപ്പാൾ : വെളിച്ചം പതിനഞ്ചാം ഘട്ടം ചങ്ങരംകുളം മണ്ഡലം ലോഞ്ചിംഗ് ഡോ.ജമീല ഭായും, ബാല വെളിച്ചം ലോഞ്ചിംഗ് എം.ഹൈദ്രോസ് പട്ടേലും നിർവഹിച്ചു. ബാല വെളിച്ചം ഫുൾ മാർക്ക് നേടി വിജയിച്ച ഉമർ മുക്താറിന് അവാർഡ് നൽകി ആദരിക്കുകയും ചെയ്തു.
ഖുർആനിന്റെ സന്ദേശങ്ങളിൽ നിന്ന് മുസ്ലിം സമൂഹം അകന്ന സന്ദർഭങ്ങളിലെല്ലാം അധാർമികത വളർന്ന ചരിത്രമാണ് കഴിഞ്ഞ കാലങ്ങളിൽ കണ്ടെതെന്നും, ഖുർആനിലേക്ക് മടങ്ങുക മാത്രമാണ് ധാർമിക ബോധം വളർത്താൻ മാർഗ്ഗമെന്നും ഡോ.ജമീല ഭായ് കൂട്ടിച്ചേർത്തു.
