EDAPPAL

വെഫി : എക്സലൻസി ദി എക്സ്പീരിയൻസ് സംഘടിപ്പിച്ചു

എടപ്പാൾ: വിസ്ഡം എജുക്കേഷണല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന എക്‌സലന്‍സിയുടെ പതിനേഴാമത് എഡിഷന്‍ ഡിവിഷനിലെ എട്ട് സെന്ററുകളിലായി നടന്നു.
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അശ്ഹർ പെരുമുക്ക് ഡിവിഷൻ തല ഉദ്ഘാടനം കാളാചാൽ എ എം എൽ പി സ്കൂളിൽ നിർവഹിച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത എക്‌സലന്‍സിയില്‍ എക്‌സാം ടാക്‌ളിംഗ് സെഷന്‍, സബ്ജക്ട് എക്‌സ്‌പോ, ക്വിസ് കോമ്പറ്റീഷന്‍ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു.ലുക്മാൻ ബുഖാരി നീലിയാട്,ഹാഫിള് അബ്ദുള്ള സഖാഫി അനസ് കാഞ്ഞിയൂർ, അയ്യൂബ് സഖാഫി, അൻഷാദ് കോലളമ്പ് എന്നിവർ സംബന്ധിച്ചു.

പടം : കാളാച്ചാൽ എ.എം.എൽ.പി സ്കൂളിൽ വെച്ച് നടന്ന ഡിവിഷൻ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അശ്ഹർ പെരുമുക്ക് ഉദ്ഘാടനം നിർവഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button