KERALA
കൈറ്റ് വിക്ടേഴ്സ് വഴിയുള്ള പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്ച മുതൽ.

പ്രവേശന നടപടികള്‍ പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ആരംഭിക്കും. കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റല്‍ ക്ലാസുകളാണ് നാളെ മുതല്‍ തുടങ്ങുക. ക്ലാസുകളും സമയക്രമവും സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ഫസ്റ്റ്‌ബെല്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. രാവിലെ ഏഴര മുതല്‍ ഒന്‍പതു വരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ക്ലാസുകള്‍ ഉണ്ടാകും. ഈ ക്ലാസ്സുകള്‍ വൈകുന്നേരം ഏഴു മുതല്‍ എട്ടര വരെ പുനര്‍സംപ്രേക്ഷണം ചെയ്യും. മറ്റ് ക്ലാസുകളുടെ സമയക്രമത്തിലും മാറ്റം വരുത്തി. പ്രീപ്രൈമറി വിഭാഗത്തിനുള്ള കിളിക്കൊഞ്ചല്‍ രാവിലെ 11 മണിക്കായിരിക്കും. പ്ലസ്ടുവിന് ആറ് ക്ലാസുകള്‍ ഉണ്ടാകും. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകള്‍ക്കും പത്താം ക്ലാസിനും നിലവിലെ സമയക്രമം തന്നെ തുടരും.
