CHANGARAMKULAM

മൂന്ന് ദിവസത്തെ ഗണേശോത്സവത്തിന് ചങ്ങരംകുളത്ത് തുടക്കമായി

ചങ്ങരംകുളം:മൂന്ന് ദിവസങ്ങളായി നീണ്ടുനിൽക്കുന്ന ഗണേശോത്സവത്തിന് ചങ്ങരംകുളത്ത് തുടക്കമായി.ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീശാസ്താ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ ക്ഷേത്രാന്തരീക്ഷത്തിലാണ് ഗണേശോത്സവത്തിന്റെ ചടങ്ങുകൾ നടന്നുവരുന്നത്.വെള്ളിയാഴ്ച കാലത്ത് പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടക്കും.ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ടൗണിൽ നഗരപ്രദക്ഷിണം നടത്തി നരണിപ്പുഴയിൽ നിമഞ്ജനം ചെയ്യും.സംഘാടക സമിതി യോഗത്തിൽ രാജീവ് പെരുമുക്ക് അധ്യക്ഷത വഹിച്ചു.പ്രസാദ്പടിഞ്ഞാക്കര മുഖ്യ പ്രഭാഷണം നടത്തി.വിജയൻ മടത്തിപ്പാടം,രജിതൻ പന്താവൂർ,ബിജു മാന്തടം,അനീഷ് ചിയ്യാന്നൂർ,റനില്‍കാളച്ചാൽ,സുധാകരൻ നന്നംമുക്ക് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button