EDAPPAL
വെങ്ങിനിക്കരയിൽകുടുംബശ്രീയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി.
എടപ്പാൾ: എടപ്പാൾ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് വെങ്ങിനി ക്കരയിൽ പണ്ടാരത്തിൽ ഹസ്സനുക്കയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്തു ഹസ്സനു ക്കയുടെ പൂർണ്ണ സഹകരണത്തോടെ കുടുംബ ശ്രീ പ്രവർത്തകർ പച്ചക്കറി കൃഷിക്ക് ഇന്ന് തുടക്കം കുറിച്ചു .ഗ്രാമത്തിൽ നല്ലൊരു പച്ചക്കറി കൃഷി തോട്ടം ഉണ്ടാക്കുകയാണ് കുടുംബശ്രീയുടെ ലക്‌ഷ്യം നടീൽ ഉത്സവത്തിൽ വാർഡ് മെമ്പർ പ്രകാശൻ തട്ടാരവളപ്പിൽ സ്വാഗതംപറഞ്ഞചടങ്ങിൽ ഇന്ദിര കണ്ണത്തു അധ്യക്ഷത വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബൈദ ടീച്ചർ നടീൽ ഉത്സവം ഉൽഘാടനം ചെയ്തു കൃഷിഓഫീസർ വിനയൻ സാർ പദ്ധതി യെ കുറിച്ചും കൃഷിഓഫീസിൽ നിന്നും ലഭിക്കുന്ന അനുകൂല്യങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു .കുടുംബശ്രീ പ്രവർത്തകർക്ക് ബേബി ചേച്ചി ആശംസ അറിയിച്ചു .