EDAPPAL
വീണ് കിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചുനൽകി ലോട്ടറി തൊഴിലാളി
എടപ്പാൾ: വീണ് കിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചുനൽകി ലോട്ടറി തൊഴിലാളി. കോലൊളമ്പ് അരിയാടത്ത് വിനോദാണ് മാതൃകാ പ്രവർത്തനം നടത്തിയത്.ബുധനാഴ്ച ഉച്ചയോടെവിനോദിന്റെ ഭാര്യ ഗിരിജക്കായിരുന്നു തൃശ്ശൂർ റോഡിൽ നിന്നും സ്വർണാഭരണം വീണുകിട്ടിയത്. ഗിരിജ വിനോദിനെ ഏൽപ്പിക്കുകയും തുടർന്ന് സോഷ്യൽ മീഡിയ വഴിയും എടപ്പാളിലെ പ്രാദേശിക ചാനലായ എടപ്പാൾ ന്യൂസിലൂടെയും ഉടമയെ തേടുകയായിരുന്നു.വൈകിട്ടോടെ ആഭരണം നഷ്ടപ്പെട്ടകുറ്റിപ്പാല സ്വദേശിനി തെളിവ് സഹിതംബന്ധപ്പെടുകയായിരുന്നു. വൈകീട്ട് ഏഴുമണിയോടെഎടപ്പാൾ ടൗണിലെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം വച്ച് എസ് ഐ വിജയന്റെ സാന്നിധ്യത്തിൽ ആഭരണം കൈമാറി.എടപ്പാൾ കുറ്റിപ്പുറം റോഡിൽ അനന്യ ലക്കി സെന്റർ നടത്തി വരികയാണ് വിനോദ്.