EDAPPALLocal news
വീണ് കിട്ടിയ സ്വര്‍ണ്ണാഭരണം പോലീസിനെ ഏല്‍പിച്ച് രവിയേട്ടന്റെ നന്മ മനസ്സ്

എടപ്പാൾ:വീണ് കിട്ടിയ സ്വര്‍ണ്ണാഭരണം പോലീസിനെ ഏല്‍പിച്ച്
രവിയേട്ടന്റെ മാതൃക.ലോട്ടറി കച്ചവടക്കാരനും കോലൊളമ്പ് സ്വദേശിയുമായ
ചേമ്പിലത്തേൽ രവി എന്ന രവിയേട്ടനാണ്
തനിക്ക് വീണുകിട്ടിയ സ്വർണ്ണാഭരണം
ചങ്ങരംകുളം സ്റ്റേഷനിൽ എത്തിച്ച് ഉദ്ധ്യോഗസ്ഥര്‍ക്ക് കൈമാറിയത്.പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതത്തിനിടയിലും തനിക്ക് വീണ് കിട്ടിയ സൗഭാഗ്യം തന്റേതല്ലെന്ന തിരിച്ചറിവില്‍ ഉടമസ്ഥന് തിരികെ ലഭിക്കണമെന്ന ലക്ഷ്യത്തില്‍ ആണ് അത് പോലീസിന് കൈമാറിയത്. ഇദ്ദേഹത്തിന്റെ നന്മ മനസ്സ് സമൂഹത്തിന് വലിയ മാതൃകയാണ് സമ്മാനിക്കുന്നത്.
