KERALA
വീണ്ടും റെക്കോര്‍ഡ് സൃഷ്ടിച്ച് വൈദ്യുതി ഉപഭോഗം; ഇന്നലെ 100.3586 ദശലക്ഷം യൂണിറ്റ് ഉപയോഗിച്ചു
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് ഭേദിച്ചതായി റിപ്പോർട്ടുകൾ. ഇന്നലെ സംസ്ഥാനത്ത് 100.3586 ലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. ഈ മാസം പതിമൂന്നാം തീയതിയിലെ റെക്കോർഡ് ആണ് ഇതോടെ ഭേദിച്ചത്. സംസ്ഥാനത്ത് രണ്ടുതവണയാണ് വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടക്കുന്നത്. 13ന് 100.3028 ദശലക്ഷം യൂണിറ്റായിരുന്നു.