വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടില്‍ യുവാവ് കാട്ടാന ആക്രമണത്തില്‍ മരിച്ചു

വയനാട്: സംസ്ഥാന അതിർത്തിയായ നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് സംഭവം. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്ബോഴാണ് ആക്രമണം ഉണ്ടായത്.
അതേസമയം ഇന്നലെ ഇടുക്കി പെരുവന്താനത്തും കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചിരുന്നു. കൊമ്ബൻപാറ സ്വദേശി സോഫിയ ഇസ്മായിലാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. രാത്രി വൈകിയും പ്രതിഷേധം തുടർന്നിരുന്നു.കലക്ടർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.പത്ത് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.
അതിനിടെ വയനാട് ഇരുളം വനമേഖലയില്‍ കൊമ്ബനാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. സൗത്ത് വയനാട് ഡിവിഷനിലെ ചേലക്കൊല്ലിയിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. കാട്ടിനകത്ത് ചതുപ്പില്‍ താഴ്ന്നു കിടക്കുന്ന നിലയിലാണ് കണ്ടത്. അല്‍പസമയത്തിനകം പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയാക്കും.
