SPORTS
വീണ്ടും കൊച്ചിയിൽ ഐഎസ്എൽ ആവേശം; ഒൻപതാം സീസണ് ഇന്ന് കിക്കോഫ്
കൊച്ചി: ഇനി കൊച്ചിക്കായലിൽ ഫുട്ബോൾ ആവേശം അലതല്ലുന്ന നാളുകൾ, കലൂർ സ്റ്റേഡിയം മഞ്ഞക്കടലാവുന്ന ദിനങ്ങൾ കൊവിഡ് ഇടവേള കഴിഞ്ഞ് ആവേശം പാരമ്യത്തിലെത്തുന്ന ഐഎസ്എൽ ഒൻപതാം സീസണ് ഇന്ന് കിക്കോഫാകും. കേരള ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് നേരിടുക. ബ്ലാസ്റ്റേഴ്സിൻറെ ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്ക് കളി തുടങ്ങും.