EDAPPALLocal news
സ്ത്രീ സുരക്ഷ ബോധവൽക്കരണം;കാലടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഓൺലൈനായി ക്ലാസ്സ് സംഘടിപ്പിച്ചു

എടപ്പാൾ: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷ ബോധവൽക്കരണ പരിപാടിയായ “സ്നേഹഗാഥ” കണ്ടനകം,
കാലടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ
ഓൺലൈൻ ആയി സംഘടിപ്പിച്ചു.
കാലടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി പരിപാടി ഉദ്ഘാടനം ചെയ്തു. പാലക്കാട് മോയൻസ് ഗേൾസ് എച് എസ് എസ് അദ്ധ്യാപിക കവിത.പി.കെ മുഖ്യ പ്രഭാഷണം നടത്തി.
വായനശാല പ്രസിഡണ്ട് കെ.കെ അപ്പു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയശ്രീ.എം, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് വി. വി.രാമകൃഷ്ണൻ,
എക്സിക്യൂട്ടീക്ക് അംഗം പത്മിനി എ.പി ,
അഡ്വ: ബീനമോൾ സി.പി,
സന്ധ്യ ടീച്ചർ, രമണി രാജഗോപാൽ, സുബിന.പി.പി, ഫസീല.സി.വി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഷീജ.പി സ്വാഗതവും, കെ.അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.നിരവധി പേർ പരിപാടിയിൽ വിവിധ ആശയങ്ങൾ പങ്കുവെച്ചു.
