CHANGARAMKULAM
വീണു കിട്ടിയ സ്വർണ്ണാഭരണം ഉടമയെ തിരിച്ചേൽപ്പിച്ച് യുവതികൾ മാതൃകയായി


ചങ്ങരംകുളം: ചങ്ങരംകുളം ബസ് സ്റ്റാൻഡ് പരിസരത്തു നിന്നുമാണ് 2.5 പവൻ സ്വർണ്ണാഭരണം (പാദസരം) യുവതികൾക്ക് വീണ് കിട്ടിയത്. അനീഷ, നജ പെരുമുക്ക്, രമ്യ പൂക്കറത്തറ എന്നിവർക്കാണ് സ്വർണ്ണാഭരണം ലഭിച്ചത് തുടർന്ന് ചങ്ങരംകുളം സ്റ്റേഷനിൽ കിട്ടിയ സ്വർണ്ണം ഏൽപ്പിക്കുകയായിരുന്നു. സ്വർണ്ണാഭരണം സ്റ്റേഷനിൽ ലഭിച്ച വിവരം സി .ഐ ബഷിർ ചിറക്കൽ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തിരുന്നു. ഇതുകണ്ട് സ്വർണ്ണാഭരണം നഷ്ടപ്പെട്ട മൂക്കുതല സ്വദേശി രേഷ്മ സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. നഷ്ടപ്പെട്ട സ്വർണ്ണാഭരണത്തിൻ്റെ വിവരങ്ങൾ രേഷ്മയിൽ നിന്ന് ചോദിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ചങ്ങരംകുളം പോലീസിൻ്റെ സാന്നിധ്യത്തിൽ അനീഷ, നജ, രമ്യ എന്നിവർ ഉടമയായ രേഷ്മക്ക് ആഭരണം കൈമാറി.. യുവതികളുടെ സത്യസന്ധത അഭിനന്ദനം അർഹിക്കുന്നതാണെന്ന് സി.ഐ അഭിപ്രായപ്പെട്ടു.
