CHANGARAMKULAM

വീണു കിട്ടിയ സ്വർണഭരണം ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി ചങ്ങരംകുളം ട്രാവൽ ഡ്രൈവർമാർ.

ചങ്ങരംകുളം : ട്രാവലർ സ്റ്റാൻഡ് പരിസരത്തുനിന്ന് വീണു കിട്ടിയ സ്വർണാഭരണം ഉടമസ്ഥനെ കണ്ടു പിടിച്ചു തിരിച്ചു നൽകി മാതൃകയായി ട്രാവലർ ഡ്രൈവർമാർ. വ്യാഴാഴ്ച ഉച്ചയോടെയാണ് ആലങ്കോട് സ്വദേശിയായ നൗഷാദ് എന്നയാളുടെ ഒരു പവൻ വരുന്ന സ്വർണ വള ട്രാവലർ സ്റ്റാന്റിന് സമീപം നഷ്ടപ്പെട്ടത്. ആഭരണം കയ്യിൽ കിട്ടിയ ചങ്ങരംകുളം ട്രാവലർ ഡ്രൈവേഴ്‌സ് യൂണിയൻ മെമ്പർമാരായ ഷബീർ വരാട്ട്, ജാബിർ വട്ടത്തൂർ, സിദ്ധീഖ് എന്നിവർ സ്വർണാഭരണം
വീണു കിട്ടിയ വിവരം സോഷ്യൽ മീഡിയ വഴി അറിയിക്കുകയും, ഉടമസ്ഥൻ തെളിവ് സഹിതം ബന്ധപ്പെടുകയുമായിരുന്നു. പിന്നീട് ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ സാനിധ്യത്തിൽ ഉടമസ്ഥന് ആഭരണം തിരിച്ചു നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button