PONNANI

സേവാഭാരതി പൊന്നാനി ലഹരിവിരുദ്ധ മോട്ടോർ സൈക്കിൾ റാലി നടത്തി

എടപ്പാൾ:കേരളത്തിന്റെ ഏറ്റവും മാരകവിപത്തായിത്തീർന്നിരിക്കുന്ന മയക്കുമരുന്നിനും ലഹരിക്കുമെതിരെ സേവാഭാരതി പൊന്നാനിയുടെ ആഭിമുഖ്യത്തിൽ പൊന്നാനിയിൽ മോട്ടോർ സൈക്കിൾ റാലി നടത്തി.സേവാഭാരതി പൊന്നാനി പ്രസിഡന്റ് അഡ്വക്കറ്റ് സുരേഷ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് കള്ളിയത്ത് സത്താർ ഹാജി ഫ്ലാഗ് ഓഫ് ചെയ്തു തുടക്കം കുറിച്ചു. ചടങ്ങിൽ സേവാഭാരതി പൊന്നാനി സെക്രട്ടറി സുബ്രമണ്യൻ സ്വാഗതം ആശംസിച്ചു.വൈസ് പ്രസിഡന്റ്മാരായ രാജീവ് അയ്യാപ്പിൽ, ബാബുരാജ്, ജോയിന്റ് സെക്രെട്ടറിമാരായ ബാബു ശിവജി, ദേവൻ എക്സിക്യൂട്ടീവ് അംഗങ്ങളായ സുധാകരൻ കൈപ്പട,പ്രദീപ് ,സുനിൽകുമാർ പ്രേമകുമാരി അനിത ശശിധരൻ എന്നിവർ സംബന്ധിച്ചു.ദേശീയ സേവാഭാരതിയുടെ “ലഹരി മുക്ത കേരളം, ആരോഗ്യ യുക്ത കേരളം” എന്ന സന്ദേശത്തിന്റെ ഭാഗമായി സേവാഭാരതി പൊന്നാനി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി പൊന്നാനി കടവനാട് കൊല്ലൻപടിയിൽ നിന്നും ആരംഭിച്ചു, ചമ്രവട്ടം ജംക്ഷൻ, കോടതിപ്പടി വഴി പൊന്നാനി നഗരത്തെ വലംവച്ച് കടവനാട് കൊല്ലൻപടിയിൽ സമാപിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button