വീട്ടില്‍ ജനിച്ച കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല എന്ന് പരാതി, കാരണം പോലും വ്യക്തമാക്കാതെ അധികൃതര്‍

കോഴിക്കോട്: വീട്ടില്‍ പ്രസവം നടന്ന പേരില്‍ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്ത് ആണ് പരാതി നല്‍കിയത്.കുട്ടി ജനിച്ചത് 2024 നവംബർ രണ്ടിനാണ്. നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് കാണിച്ച്‌ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്ന് ഷറാഫത്ത് പറഞ്ഞു. അക്യുപങ്ചർ പഠിച്ചിട്ടുണ്ട്. മരുന്ന് കഴിക്കുന്നതിനോട് യോചിപ്പില്ലായിരന്നുവെന്ന് കുട്ടിയുടെ മാതാവ് പറയുന്നു.

കോഴിക്കോട്ടെ താമസ സ്ഥലത്ത് എത്തിയിട്ട് രണ്ട് വർഷമായിട്ടൊള്ളു. തൊട്ടടുത്ത ആളുകളെ മാത്രാണ് പരിചയം. ആശാ വർക്കർമാരോയോ അംഗൻവാടി പ്രവർത്തകരെയോ അറിയില്ല. കോഴിക്കോട് ഇക്ര ആശുപ്രതിയിലാണ് ഭാര്യയെ കാണിച്ചിരുന്നത്. ഇതിന്‍റെ രേഖകള്‍ കൈവശമുണ്ടെന്ന് ഷറാഫത്ത് പറഞ്ഞു. ഒക്ടോബർ 28 ആയിരുന്നു ഡേറ്റ് തന്നത്. പ്രസവ വേദന വരുമ്ബോള്‍ ആശുപത്രിയില്‍ പോകാമെന്ന് കരുതി. അതുകൊണ്ട് 28ന് ആശുപത്രിയില്‍ പോയില്ല . പ്രസവത്തിന് ആശുപത്രിയില്‍ ചെല്ലാൻ പറഞ്ഞ തീയതി പോകാഞ്ഞത് മരുന്ന് നല്‍കി പ്രസവം നടത്തും എന്നതിനാല്‍ അതിന് തങ്ങള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്ന് ദമ്ബതിമാർ പറയുന്നു.

നവംബർ 2നാണ് പ്രസവ വേദന വന്നതും പെട്ടന്ന് കുഞ്ഞിന് ജന്മം നല്‍കിയതും. മുകളിലെ നിലയിലായതിനാല്‍ പെട്ടന്ന് താഴേക്ക് എത്തിക്കാനായില്ലെന്നാണ് ഭർത്താവ് പറഞ്ഞത്. പ്രസവശേഷം അടുത്ത കടയില്‍ പോയി ബ്ലേഡ് മേടിച്ച്‌ വന്ന് പൊക്കള്‍ക്കൊടി താൻ മുറിച്ചെന്നും ഭർത്താവ് പറഞ്ഞു. കുട്ടി ജനിച്ച അന്ന് തന്നെ കെ സ്മാർട്ട് എന്ന ആപ്ലിക്കേഷൻ വഴി ജനന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചു. ജനനസർട്ടിഫിക്കറ്റിനായി പലതവണ കോർപ്പറേഷനെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല, എന്താണ് സർട്ടിഫിക്കറ്റ് തരാത്തത് എന്നതിന് അവർ കാരണവും പറയുന്നില്ലെന്നാണ് പരാതിക്കാരിയും ഭർത്താവും പറയുന്നത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ഇവർ.

എന്നാല്‍ ആശുപത്രിയില്‍ എത്താതെ വീട്ടില്‍ പ്രസവം നടത്തിയതിനാലും വിവരങ്ങള്‍ കൃത്യമായി അറിയിക്കാഞ്ഞതിനാലുമാണ് സർട്ടിഫിക്കറ്റ് നല്‍കാൻ കഴിയാത്തതെന്ന് ആരോഗ്യവകുപ്പ് പറയുന്നത്. കുട്ടി ജനിച്ച വിവരം ആശവർക്കർമാരോ, അംഗൻവാടി വർക്കർമാരോ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും, കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുന്നുണ്ട് എന്നും ആരോഗ്യവകുപ്പ് അറിയിച്ചു

Recent Posts

ല​ഹ​രി​ക്കെ​തി​രെ മ​ണ്ണാ​ർ​ക്കാ​ട്ട് ചേ​ർ​ന്ന മൂ​വ് ജ​ന​കീ​യ കൂ​ട്ടാ​യ്മ എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ണ്ണാ​ർ​ക്കാ​ട്: നി​രോ​ധി​ത ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മൊ​രു​ക്കാ​ൻ മ​ണ്ണാ​ർ​ക്കാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്നു. മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന…

2 hours ago

മദ്രസ പൊതുപരീക്ഷ ഫലം ഇന്ന്

` കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസ പൊതു പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക്…

2 hours ago

60ാം വ​യ​സ്സി​ൽ എ​സ്.​എ​സ്.​എ​ൽ.​സി ക​ട​മ്പ ക​ട​ക്കാ​ൻ കു​മാ​രി

മ​ഞ്ചേ​രി: പ​ഠ​നം ന​ട​ത്താ​ൻ പ്രാ​യ​മൊ​രു ത​ട​സ്സ​മ​ല്ല. 60ാം വ​യ​സ്സി​ലും എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ക്കു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നെ​ല്ലി​പ്പ​റ​മ്പ് ചെ​ട്ടി​യ​ങ്ങാ​ടി ശ്രീ​വ​ത്സം വീ​ട്ടി​ൽ കു​മാ​രി.…

3 hours ago

കു​ടി​വെ​ള്ള ടാ​ങ്കി​ന് സ​മീ​പം കാ​ടു​മൂ​ടി​യ പ്ര​ദേ​ശം ക​ത്തി​ന​ശി​ച്ചു

എ​ട​ക്ക​ര: എ​ട​ക്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്കി​ന് സ​മീ​പ​ത്തെ കാ​ടു​മൂ​ടി​യ പ്ര​ദേ​ശ​ത്ത് തീ ​പ​ട​ര്‍ന്നു. നാ​ട്ടു​കാ​രും ട്രോ​മാ​കെ​യ​ര്‍ പ്ര​വ​ര്‍ത്ത​ക​രും ചേ​ര്‍ന്ന് തീ​യ​ണ​ച്ചു.…

3 hours ago

സംസ്ഥാനത്ത് ഇന്നും ചൂട്; നാളെ മുതല്‍ മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍…

3 hours ago

സ്വര്‍ണം; ഇന്ന് നേരിയ വർദ്ധനവ്

കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോള്‍ വലിയ വില മാറ്റമുണ്ടാകും.…

3 hours ago