EDAPPAL
കോലളമ്പ് ജി യു പി സ്കൂളിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

എടപ്പാൾ: നാഷണൽ റർബ്ബൺ മിഷൻ ഫണ്ടുപയോഗിച്ച് നിർമ്മിച്ച കോലളമ്പ് ജി യു പി സ്കൂളിന്റെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചറുടെ അധ്യക്ഷതയിൽ കെ ടി ജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു.
പ്രൊജക്റ്റ് ഓഫീസർ പ്രീതി മേനോൻ റിപ്പോർട്ട് അവതരിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ മുഖ്യാതിഥി. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി പി മോഹൻദാസ്, ആർ ഗായത്രി തുടങ്ങിയവരും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും പരിപാടിയിൽ സംബന്ധിച്ചു. കെ പ്രഭാകരൻ സ്വാഗതവും പ്രധാനാധ്യാപിക സതീദേവി നന്ദിയും പറഞ്ഞു.
