EDAPPAL
അണ്ണാൻ കുഞ്ഞും ആട്ടിൻ കുട്ടിയും തമ്മിലുള്ള അപൂർവ്വ സൗഹൃദം വൈറലാവുന്നു

എടപ്പാൾ: ആരെയും വിസ്മയിപ്പിക്കുന്ന ഒരു അപൂർവ്വ സൗഹൃദത്തിന്റെ കഥ പറയുകയാണ് എടപ്പാളിൽനിന്ന്. അണ്ണാൻ കുഞ്ഞും ആട്ടിൻ കുട്ടിയും തമ്മിലുള്ള വേറിട്ടൊരു സൗഹൃദ കാഴ്ച .എടപ്പാൾ മാണൂർ വെള്ളാട്ടൂരിൽ വീട്ടുകാരുമായും വീട്ടിലെ ആടുമായും വലിയ സൗഹൃദം സൂക്ഷിക്കുന്ന ഒരു അണ്ണാൻകുഞ്ഞ് കഴിഞ്ഞ എട്ടു മാസമായി ഇവിടത്തെ കളിക്കൂട്ടുകാരനാണ്.മാസങ്ങൾക്ക് മുമ്പ്
വളപ്പിൽ കുഞ്ഞലവിയുടെ വീട്ടിൽ മരത്തിന് മുകളിൽ നിന്ന് വീണ അണ്ണാൻ കുഞ്ഞിനെ സുശ്രൂഷിച്ച് വിട്ടയച്ചിരുന്നു.ആദ്യമൊക്കെ എപ്പോഴെങ്കിലും എത്തിയിരുന്ന അണ്ണാൻ ഇപ്പോൾ മിക്ക സമയത്തും വീട്ടിൽ തന്നെയാണെന്ന് അലവിക്കുട്ടിയുടെ മകൻ പറയുന്നു.അണ്ണാൻ കുഞ്ഞിന്റെയും ആടിന്റെയും സൗഹൃദം
സമൂഹമാധ്യമങ്ങൾ വഴി നാടറിഞ്ഞതോടെ അപൂർവ്വമായ ഈ കാഴ്ച കാണാൻ അലവിക്കുട്ടിയുടെ വീട്ടിലെത്തുന്നവരുടെ എണ്ണം കൂടി വരികയാണ്
