VATTAMKULAM
വീടുകളിൽ പുസ്തക ചർച്ച
വട്ടംകുളം : വായനാവസന്തം സംസ്ഥാന ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി വട്ടംകുളം ഗ്രാമീണ വായനശാല ഗൃഹാങ്കണ പുസ്തകചർച്ച സംഘടിപ്പിച്ചു. കവിയും ബാലസാഹിത്യകാരനുമായ രാമകൃഷ്ണൻ കുമരനല്ലൂർ, പി. മധുസൂദനന്റെ എത്ര കിളികളുടെ പാട്ടറിയാം എന്ന കവിതാസമാഹാരം പരിചയപ്പെടുത്തി. മുഖചിത്രം വരച്ച അരവിന്ദ് വട്ടംകുളം സംസാരിച്ചു.
വായനശാലാ വാരാചരണത്തിന്റെ ഭാഗമായി അക്ഷരമുറ്റം, കവിതാസ്വാദനക്കളരി, അംഗത്വ പ്രവർത്തനം തുടങ്ങിയ പരിപാടികളും നടത്തി. വട്ടംകുളം അമ്പിളി കലാസമിതിയുമായി ചേർന്ന് ‘മധുരഗീതങ്ങൾ’ എന്ന ഗാനാവതരണത്തോടെ വാരാചരണം സമാപിക്കും.