KUTTIPPURAMLocal news
വീടിന്റെ പൂട്ട് തകർത്ത് രണ്ടര പവൻ കവർന്നു
![](https://edappalnews.com/wp-content/uploads/2023/07/702850-robbers-01.jpg)
![](https://edappalnews.com/wp-content/uploads/2023/07/download-8-6-1024x1024.jpg)
കുറ്റിപ്പുറം ∙ രാത്രിയിൽ വീടിന്റെ പിൻവശത്തെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാവ് രണ്ടര പവന്റെ ആഭരണം കവർന്നു. രാങ്ങാട്ടൂർ പള്ളിപ്പടി പാറത്തൊടിയിൽ ഉമ്മറിന്റെ വീട്ടിലാണ് കവർച്ച. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. ഉമ്മറിന്റെ മകളുടെ കുട്ടിയുടെ മാലയും വളയും അടക്കമുള്ള ആഭരണങ്ങളാണ് കവർന്നത്. മറ്റൊരുകുട്ടിയുടെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെയാണ് വീട്ടുകാർ അറിഞ്ഞത്. ബഹളം വച്ചതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. പൊലീസിൽ പരാതി നൽകി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)