CHANGARAMKULAM

വി ഗോവിന്ദൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

ചങ്ങരംകുളം : ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ മുൻ നേതാവും അധ്യാപകനും ആയിരുന്ന വി ഗോവിന്ദൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി കുടുംബാംഗങ്ങളുടെ സഹകരണത്തോടുകൂടി പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മികച്ച എൽ പി സ്കൂൾ ലൈബ്രറി പ്രവർത്തനങ്ങൾക്കുള്ള 5000 രൂപയുടെ എൻഡോമെന്റ് എ എം എൽ പി സ്കൂൾ ചെറവല്ലൂർ സൗത്തിന് സമ്മാനിച്ചു.
പ്രധാന അധ്യാപിക ഷീജ കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് പി ഷാജി അധ്യക്ഷതവഹിച്ചു .

അനുസ്മരണ യോഗം യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി യും അധ്യാപകനുമായ ജയൻ നിലേശ്വരം ഉദ്ഘാടനം ചെയ്തു .
ജില്ലാ പ്രസിഡണ്ട് വി കെ ശ്രീകാന്ത് പദ്ധതി വിശദീകരണം നടത്തി.
മുൻ പ്രധാന അധ്യാപിക.അനിത, കെ ,ബുഷ്റ കെ വി (എംടിഎ പ്രസിഡണ്ട് )ഉപജില്ല ട്രഷറർ . നൗഷാദ് കെ
രഞ്ജിത ആർ
എന്നിവർ പ്രസംഗിച്ചു.
സി.ജെ. ഗബ്രിയേൽ നന്ദി പറഞ്ഞു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button