വി എസിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച അധ്യാപകനെതിരെ ചാലിശ്ശേരി സ്റ്റേഷനിൽ പരാതി

വി എസിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച അധ്യാപകനെതിരെ പരാതി. ചാത്തന്നൂർ ഹൈസ്‌കൂളിലെ അധ്യാപകനായ കെ.സി.വിപിനാണ് അധിക്ഷേപിച്ചത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അധ്യാപകൻ ഹീനമായ അധിക്ഷേപം നടത്തിയത്. ചാലിശ്ശേരി പോലീസിനാണ് ഡിവൈഎഫ്ഐ നേതാവ് പരാതി നൽകിയത്.വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെയും പൊലീസ് കേസെടുത്തു. അഭിഭാഷകനായ പി പി സന്ദീപ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. വിദേശത്തുള്ള ആബിദ് ഫെയ്സ്ബുക്കിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയത്. പ്രതിഷേധങ്ങളെ തുടർന്ന് പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും ആബിദ് പിൻവലിച്ചിരുന്നെങ്കിലും ഇതിൻ്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു..അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വലിയ ചുടുകാട്ടില്‍ ഇന്നലെ സംസ്‌കരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ജൂലൈ 21 തിങ്കളാഴ്ച വൈകിട്ടാണ് അന്തരിച്ചത്.
