KERALA

വി.എം സുധീരന്‍ എഐസിസി അംഗത്വവും രാജിവച്ചു.

മുതിര്‍ കോണ്‍ഗ്രസ്സ്് നേതാവ് വി.എം സുധീരന്‍ എഐസിസി അംഗത്വവും രാജിവച്ചു. എ ഐ സിസിയുടെ അനുനയ നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് സുധീരന്‍ രാജിവെച്ചിരിക്കുന്നത്.
രാജിക്കത്ത് സോണിയാഗാന്ധിക്ക് അയച്ചു. കേരളത്തിലെ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഹൈക്കമാന്‍ഡ് ഫലപ്രദമായി ഇടപെട്ടില്ലൊന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും ,തീരുമാനങ്ങള്‍ ഏകപക്ഷീയമാണെും സുധീരന്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന്് വി.എം സുധീരന്‍ രാജിവച്ചത് ശനിയാഴ്ചയാണ്.
ആരോഗ്യകരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നു എന്നാണ് സുധീരന്‍ നല്‍കിയ വിശദീകരണം. പാര്‍ട്ടിയില്‍ സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് വി.എം സുധീരന്‍ വ്യക്തമാക്കി. സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുതിനിടെയാണ് ഇപ്പോള്‍ എഐസിസി അംഗത്വവും രാജിവച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button