വിൽപനക്കായി എടുത്ത വസ്ത്രത്തിന്റെ പണം ലഭിച്ചില്ലെന്ന ആരോപണവുമായി ഖത്തറിലെ വ്യാപാരിയുടെ വീട്ടിലെത്തിയ കുടുംബത്തെ മർദ്ധിച്ചെന്ന് പരാതി
ചങ്ങരംകുളം:മുക്കുതലയിൽ സാമ്പത്തിക ഇടപാടിന്റെ പേരിൽ വീട്ടിൽ അന്വേഷിച്ചു വന്ന സ്ത്രീയെയും അവരുടെ ഭർത്താവിനെയും അക്രമിച്ചതായി പരാതി,പാലക്കാട് മുതലമട സ്വദേശികളായ ദമ്പതികളാണ് അക്രമണത്തിന് ഇരകളായത്.ബുധനാഴ്ച ഉച്ചയോടെയാണ്
സംഭവം.പാലക്കാട് ചിറ്റൂർ സ്വദേശികളായ കുടുംബമാണ് മൂക്കുതലയിലെ രജീഷ് കരീം എന്നിവരുടെ വീട്ടിലേക്ക് വന്നത്.ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ നടക്കുമ്പോൾ തിരുപ്പൂരിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും ഒരു കോടി രൂപയിൽ അധികം വരുന്ന വിവിധ
രാഷ്ട്രങ്ങളുടെതു പോലെ തോന്നുന്ന ജേഴ്സികൾ പാലക്കാട് സ്വദേശി രവി ഖത്തറിൽ ബിസിനസുകാരനായ മൂക്കുതല സ്വദേശി രജീഷിന് വില്പനയ്ക്കായി അയച്ചുകൊടുക്കുകയായിരുന്നെന്നും പണം ലഭിക്കാതെ
വന്നതോടെ പലവട്ടം ഫോണിൽ ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ലെന്നുമാണ് ഇവരുടെ പരാതി.പണം വാങ്ങാനായാണ് രവിയും ഭാര്യയും മക്കളും അടങ്ങുന്ന
കുടുംബം രജീഷിന്റെ വീട്ടിലേക്ക്
വന്നത്.സംസാരത്തിനിടെ അപ്രതീക്ഷിതമായി അക്രമിക്കുകയായിരുന്നു.പരിക്കേറ്റ ഇവരെ പ്രദേശവാസികൾ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ദമ്പതികളെ ആക്രമിച്ച സംഭവത്തിൽ ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു