കുന്നംകുളം

വിസ തട്ടിപ്പ് സംഘത്തിലെ 2പേർകുന്നംകുളം പൊലീസിന്റെ പിടിയിൽ

കുന്നംകുളം: വിദേശ രാജ്യങ്ങളിലേക്ക് വിസ സംഘടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന വൻ സംഘത്തിലെ പ്രധാനികളായ രണ്ട് പേർ കുന്നംകുളം പൊലീസിന്റെ പിടിയിൽ. യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് വിവിധ ആളുകളിൽ നിന്നും 15 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ്‌ കേച്ചേരി ചിറനെല്ലൂർ പുത്തൻപീടികയിൽ വീട്ടിൽ യൂസഫലി (50), മാടക്കത്തറ സൂര്യനഗറിൽ റായ്മരക്കാർ വീട്ടിൽ ഷമീർ സോനു (39) എന്നിവർ പിടിയിലായത്.ജോർജിയ, ബൾഗേറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ വിസ വാഗ്ദാനം ചെയ്‌താണ്‌ പണം തട്ടിയത്‌. ചിലർക്ക് വിസിറ്റിങ്‌ വിസ മാത്രം അനുവദിക്കുകയും ചെയ്തും തട്ടിപ്പ് നടത്തി. വിസക്ക് പണം നൽകി കബളിപ്പിക്കപ്പെട്ട എറണാകുളം കൈപ്പത്തൂർ സ്വദേശി ദീപകിന്റെ പരാതിയിലാണ് അറസ്റ്റ്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് ആളുകളെ കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ഇവർക്ക് പിന്നിൽ വൻസംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും തുടർ അന്വേഷണം നടന്നുവരികയാണെന്നും കൂടുതൽ ആളുകൾ പിടിയിലാകാനുണ്ടെന്നും കുന്നംകുളം എസ്എച്ച്ഒ യു കെ ഷാജഹാൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button