KERALA
വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി; ശിക്ഷ തടയാനാവില്ലെന്ന് ഹൈക്കോടതി
![](https://edappalnews.com/wp-content/uploads/2022/12/Screenshot_2022-12-13-13-11-41-306_com.android.chrome.jpg)
![](https://edappalnews.com/wp-content/uploads/2022/12/IMG-20221206-WA0035-724x1024.jpg)
വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുള്ള കിരൺകുമാറിന്‍റെ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് നടപടി. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് നൽകിയ അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു കിരണിൻ്റെ ആവശ്യം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടിയിൽ അപ്പീൽ നൽകിയത്. ഈ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ കിരണിനെ പത്ത് വർഷത്തെ തടവിനും 12.55 ലക്ഷം രൂപ പിഴയ്ക്കുമാണ് കോടതി ശിക്ഷിച്ചത്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)