വിസ്ഡം യൂത്ത് മണ്ഡലം എംപവർ മീറ്റുകൾ സമാപിച്ചു

ചങ്ങരംകുളം:തിരിച്ചറിവിന്റെ യൗവ്വനം’ എന്ന പ്രമേയത്തിൽ ജൂലൈ 24 ന് തലപ്പാറയിൽ വച്ച് നടക്കുന്ന വിസ്ഡം യൂത്ത് ജില്ലാ യുവജന സമ്മേളനത്തിൻറെ മുന്നോടിയായി മണ്ഡലം എംപവർ മീറ്റുകൾ ജില്ലയിലെ 17 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു ചങ്ങരംകുളത്ത് വെച്ച് നടന്ന എംപവർ മീറ്റുകളുടെ സമാപനം വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യു. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു.വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡൻസ് ജില്ലാ സെക്രട്ടറി അസ്ഹർ അബ്ദുറസാഖ്, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ചങ്ങരംകുളം മണ്ഡലം പ്രസിഡൻറ് റസാഖ് മേലയിൽ, സെക്രട്ടറി അബ്ദുൽ ജലീൽ പള്ളിക്കര, യാസർ സലാഹി ചെമ്പ്, സലിം വാവനൂർ,മുജീബ് കോടത്തൂർ,അബ്ദുൽ ഹകീം അലി എന്നിവർ സംസാരിച്ചു. ഷാഫി സ്വബാഹി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലാ പ്രചാരണ സംഗമം ജൂൺ 24ന് തലപ്പാറയിൽ വെച് വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ. താജുദ്ധീൻ സ്വലാഹ ഉൽഘാടനം ചെയ്യും.വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് മദനി ഒട്ടുമ്മൽ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ഹനീഫ ഒടക്കൽ തുടങ്ങിയവർ പങ്കെടുക്കും.
