EDAPPAL

വിഷൻ 2030; സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭരുമായി വട്ടംകുളം ഗ്രാമ പഞ്ചായത്ത് നടത്തിയ മുഖാമുഖം ശ്രദ്ദേയമായി

എടപ്പാൾ: സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭരുമായി വട്ടംകുളം ഗ്രാമ പഞ്ചായത്ത് നടത്തിയ മുഖാമുഖം ശ്രദ്ദേയമായി. വിഷൻ 2030 എന്ന പേരിൽ അടുത്ത അഞ്ച് വർഷത്തേക്ക് വട്ടംകുളം പഞ്ചായത്തിൽ വിവിധ മേഖലകളിൽ നടപ്പാക്കേണ്ട നൂതന പദ്ധതികളെ കുറിച്ചുള്ള കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും തേടി വട്ടംകുളം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി എടപ്പാൾ എമിറേറ്സ് മാളിൽ നടത്തിയ പരിപാടി വേറിട്ട അനുഭവമായി. വികസന കാര്യത്തിൽ ഒരു പുതിയ കാൽവെപ്പിനുള്ള ഗ്രാമ പഞ്ചായത്തിന്റെ തുടക്കം പുതിയ അനുഭവമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എ നജീബ് അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി.പി ഹൈദരലി, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി രാജേഷ്, ജില്ല വികസന സമിതി അംഗം ഇബ്രാഹീം മൂതൂർ, വട്ടംകുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പത്തിൽ അഷറഫ്, പ്രമുഖ കാർഷിക ശാസ്ത്രഞ്ജൻ ഡോ. അബ്ദുൽ ജബ്ബാർ, സാഫ്‌കോ ഗ്രൂപ്പ് എം.ഡി സഫ ഷാജി, റിട്ടയെർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാമചന്ദ്രൻ, വറൈറ്റി കമ്മുണ്ണി, ടി. സുലൈമാൻ, എം.കെ മുഹമ്മദ്‌ കുട്ടി, ജാഫർ പോട്ടൂർ, ഇ.പി ഷൗക്കത്ത്, സിറാജ് പത്തിൽ, സുലൈമാൻ പാലപ്ര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കഴുങ്കിൽ മജീദ്, സുമതി, സുബിത എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button