EDAPPAL
വിഷു ആവേഷം: ശോഭിക വെഡ്ഡിംഗ്സിൽ ലോഗോ പ്രകാശനം നടന്നു.
എടപ്പാൾ : Shobhika Weddings ൽ വിഷു ആവേഷം എന്ന ക്യാമ്പയിനിന്റെ ഭാഗമായി ലോഗോ ലോഞ്ച് പരിപാടി ഭംഗിയായി സംഘടിപ്പിച്ചു. മുൻ ഗുരുവായൂർ മേൽശാന്തി അച്ചുതൻ നമ്പൂതിരി അവർകളും BNI സെക്രട്ടറി ട്രഷറർ ശരത് ആട്ടയിലും ചേർന്നാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.
ചടങ്ങിൽ സംസാരിച്ച അച്ചുതൻ നമ്പൂതിരി ശോഭിക വെഡ്ഡിംഗ്സിന്റെ നയങ്ങളും പ്രവർത്തനങ്ങളും പ്രശംസിക്കുകയും എല്ലാവർക്കും വിഷു ആശംസകൾ നേർക്കുകയും ചെയ്തു. ശരത് ആട്ടയിലും വിഷു ആശംസകൾ അറിയിച്ചു.
ഷോറൂം മാനേജർ നാസർ ഉമ്മർ സ്വാഗതം ആശംസിച്ചു. ഷോറൂം ഇൻചാർജ് നാസർ ടി.എം നന്ദി രേഖപ്പെടുത്തി. HR മാനേജർ സജിനയും HR എക്സിക്യൂട്ടീവ് രാഗിയും പരിപാടിക്ക് നേതൃത്വം നൽകി.
പരമ്പരാഗത തനിമ കൈവിടാതെ ഏറ്റവും പുതിയ കളക്ഷനുകളുമായി ഈ വിഷുവിനെ വരവേൽക്കാൻ ശോഭിക വെഡ്ഡിംഗ്സ് ഒരുങ്ങിയിരിക്കുകയാണ്.